അഞ്ചൽ: സർക്കാരിന്റെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഹോമിയോപ്പതി ഇമ്മ്യൂണോ ബൂസ്റ്റർ മരുന്നുവിതരണം ഇടമുളയ്ക്കൽ ഗവ. ഗോമിയോ ആശുപത്രിയിൽ നാളെ മുതൽ മൂന്ന് ദിവസം നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് മരുന്ന് വിതരണം ചെയ്യുന്നത്. ഇതിനായി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പ്രശാന്ത് അറിയിച്ചു.