കൊല്ലം: ആസാദി കാ അമൃത് മഹോത്സവ്, പാൻ ഇന്ത്യ ബോധവത്കരണ കാമ്പയിൻ എന്നിവയുടെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബാലിക ദിനാചരണം നാളെ രാവിലെ 11.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കളക്ടർ അഫ്സാന പർവീൺ ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി സി.ആർ. ബിജുകുമാർ അദ്ധ്യക്ഷനാകും.