a
മുഹമ്മദ് ഫറൂഖ്

എഴുകോൺ: കഞ്ചാവ് ചെറുപൊതികളിലാക്കി വിൽക്കുനതിനിടെ യുവാവിനെ പൊലീസ് പിടികൂടി. കരീപ്ര തൃപ്പിലഴികം ചരുവിള വീട്ടിൽ മുഹമ്മദ് ഫറൂക്ക് (25) ആണ് എഴുകോൺ പൊലീസിൻ്റെ പിടിയിലായത്. എഴുകോൺ ഐ.എസ്.എച്ച്. ഒ ടി.എസ്.ശിവപ്രകാശ് ,എസ്.ഐമാരായ എ.അനീസ്, കെ.ഉണ്ണികൃഷ്ണപ്പിള്ള, എ.എസ്.ഐമാരായ അജിത്ത് , ശാന്തകുമാർ, സി.പി.ഒമാരായ സുജിത്ത്, വിനീത്, ഉണ്ണി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.