പുനലൂർ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യൂ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പ്രേംകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങാപ്പള്ളി, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കെ.ശശിധരൻ, ഏരൂർ സുഭാഷ്, അടൂർ എൻ.ജയപ്രസാദ്, കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ, പതുക്കാട് ശ്രീകുമാർ, ജയപ്രകാശ്, ജയചന്ദ്രൻ,വത്സമ്മ, ഓമനക്കുട്ടൻ, കെ.സുകുമാരൻ,എം.എം.സാദിഖ് തുടങ്ങിയവർ സംസാരിച്ചു. ജില്ല ഭാരവാഹികളായി പുതുക്കാട് ശ്രീകുമാർ(പ്രസിഡന്റ്),ഓമനക്കുട്ടൻ(ജനറൽ സെക്രട്ടറി), എം.എം.സാദിഖ്(ട്രഷറർ) എന്നിവർ അടങ്ങിയ 21അംഗം എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.