കൊല്ലം: വീട്ടുവരാന്തയിൽ നിന്ന് ഏകദേശം എട്ടടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 11 ഓടെ പുത്തൂർ മൈലംകുളം ശ്രീനിലയത്തിൽ ശ്യാമയുടെ വീട്ടിന്റെ വരാന്തയിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കല്ലടയാറ്റിൽ നിന്ന് കനാൽ വഴിയെത്തിയെന്നാണ് കരുതുന്നത്. കൊല്ലത്തെ പ്രമുഖ പാമ്പുപിടുത്തക്കാരനായ മുരുകന്റെ നേതൃത്വത്തിൽ ജവഹർ ജംഗ്‌ഷൻ സ്വദേശിയായ ബിനു പിടികൂടിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.