v
കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് നല്ലില യൂണിറ്റ് സ്ഥാപകനും എസ് എൻ ട്രസ്റ്റ്‌ ഐ.ടി ഐ പ്രിൻസിപ്പലുമായിരുന്ന കെ. രാജേന്ദ്രനെ നല്ലില എക്സ് സർവീസ് ലീഗ് പ്രവർത്തകർ ആദരിക്കുന്നു

നല്ലില: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് നല്ലില യൂണിറ്റ് സ്ഥാപക പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് ഐ.ടി.ഐ പ്രിൻസിപ്പലുമായിരുന്ന നല്ലില കെ.രാജേന്ദ്രനെ ജന്മനാട്ടിൽ ആദരിച്ചു. സെക്രട്ടറി യോഹന്നാൻകുട്ടി ഉദ്‌ഘാടനം ചെയ്തു. ലീഗ് പ്രസിഡന്റ്‌ പി. അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ശ്രീകാന്ത് ബി.നായർ, കോ ഓർഡിനേഷൻ സെക്രട്ടറി മത്തായിക്കുട്ടി, ട്രഷറർ രഘുനാഥൻപിള്ള, മഹിളാവിംഗ് പ്രസിഡന്റ്‌ റോസമ്മ ജോൺ, സെക്രട്ടറി മിനി ഷാജി, ജില്ലാ ട്രഷറർ ഷേർളി യോഹന്നാൻ, ജിജിമോൻ എന്നിവർ ചേർന്നു ഉപഹാരസമർപ്പണം നടത്തി.

പത്രാധിപർ കെ. സുകുമാരനെ അനുസ്മരിച്ചു കെ. രാജേന്ദ്രൻ മറുപടി പ്രസംഗം നടത്തി.