കൊല്ലം: കരുനാഗപ്പള്ളിയിലെ ആദ്യത്തെ 4 സ്റ്റാർ ഹോട്ടലായ അമൃത് റീജൻസിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് എ.എം. ആരിഫ് എം.പി നിർവഹിക്കും. പുതിയകാവ് - ചക്കുവള്ളി റോഡിൽ തൊടിയൂർ അരമത്ത്മഠം ജംഗ്ഷന് സമീപമായാണ് അത്യാധുനിക സൗകര്യളോടുകൂടിയ ഹോട്ടൽ സമുച്ചയം സ്ഥിതി ചെയ്യുന്നത്. കെ. സോമപ്രസാദ് എം.പി
ബാൻങ്കറ്റ് ഹാളും സി.ആർ. മഹേഷ് എം.എൽ.എ റെസ്റ്റോറന്റും ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ, പി.ആർ. വസന്തൻ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും.
അതിവിശാലമായ ബാൻങ്കറ്റ് ഹാൾ, റെസ്റ്റോറന്റ്, കേന്ദ്രീകൃത എ.സി റൂമുകൾ, സ്യൂട്ട് റൂമുകൾ, കോഫി ഷോപ്പ്, വിശാലമായ കാർ പാർക്കിംഗ്, ലൈബ്രറി ആൻഡ് ക്യുരിയോ ഷോപ്പ് എന്നിവ സജ്ജീരിച്ചിട്ടുണ്ട്. എസ്. മോഹനൻ മാനേജിംഗ് പാർട്ട്ണറും പി.എസ്. രാജേഷ് പാർട്ട്ണറുമായിട്ടുള്ളതാണ് ഹോട്ടൽ അമൃത് റീജൻസി.