കരുനാഗപ്പള്ളി: കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷം പരിപാടികളുടെ സമാപന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷനായിരുന്നു. ഗാന്ധി ദർശൻ പുരസ്കാരം രാജീവ് മുരളിക്ക് എം.എൽ.എ സമ്മാനിച്ചു. ഗാന്ധിയൻ കളക്ടീവ് സംസ്ഥാന കൺവീനർ യോഹന്നാൻ ആന്റണി മുഖ്യപ്രഭാഷണം നടത്തി.കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിനു, ഭാരവാഹികളായ ജി. മഞ്ജുക്കുട്ടൻ, മുഹമ്മദ് സലിംഖാൻ, സുധീർ ഗുരുകുലം, ശബരീനാഥ്, അദ്വൈദ് അരവിന്ദ് എന്നിവർ പ്രസംഗിച്ചു.