പോരുവഴി: ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിന്റെയും ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ അഴകിയകാവ് എൽ. പി .എസിൽ വെച്ച് ഐ.സി.ഡി.എസിന്റെ നാല്പത്തിയാറാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ എക്സിബിഷൻ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയലക്ഷ്മി അദ്ധ്യക്ഷനായി. അങ്കണവാടി വർക്കർ ബീന, സി.ഡി.പി. ഒ ഗംഗാ ദേവി, സൂപ്പർവൈസർ, പഞ്ചായത്ത് അംഗങ്ങൾ, എന്നിവർ പങ്കെടുത്തു.