ശാസ്താംകോട്ട: കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ഷോപ്സ് യൂണിയൻ കുന്നത്തൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ശാസ്താംകോട്ട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ടി.മോഹനൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ടി.ആർ ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. എ. സാബു, ജിജി സുരേഷ്, പി.ആന്റണി, ജയലക്ഷ്മി, സുദേവൻ, ഗോപിക, പ്രകാശ്, മോഹനൻ പിള്ള, ലിജു, ബീന, രേണുക, അജിത്ത്, തുടങ്ങിയവർ പങ്കെടുത്തു.