ശാസ്താംകോട്ട : പോരുവഴി സത്യചിത്ര ഗ്രാമീണ ഗ്രന്ഥശാലയിൽ വിവിധ പരിപാടികളോടെ ഗാന്ധി ജയന്തി വാരാഘോഷം നടത്തി. സിനിമാപറമ്പ് മുതൽ ശാസ്താംനട വരെയുള്ള റോഡിന്റെ ഇരുവശങ്ങളും ഗ്രന്ഥശാല അങ്കണവും സിനിമാപറമ്പിലെ ബസ് വെയിറ്റിംഗ് ഷെഡ് പരിസരവും പൊതുസ്ഥലങ്ങളും ശുചീകരിച്ചു. എൽ.പി, യു. പി, എച്ച്.എസ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ചിത്രരചന, പ്രസംഗ മത്സരം, ക്വിസ് മത്സരം , ഗാന്ധി അനുസ്മരണം എന്നിവയും നടത്തി. സമാപന സമ്മേളനം പോരുവഴി പഞ്ചായത്ത് പ്രസിഡന്റ്‌ ബിനു മംഗലത്ത് ഉദ്‌ഘാടനം ചെയ്തു. സത്യചിത്ര ഗ്രാമീണ ഗ്രന്ഥശാല പ്രസിഡന്റ് ആർ. അനിൽ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാൻ രാജേഷ് വരവിള, പഞ്ചായത്തംഗം നിഖിൽ മനോഹർ, കൂട്ടായ്മ പ്രസിഡന്റ് ആർ. വാമദേവൻ നായർ, വനിതാവേദി പ്രസിഡന്റ് ഇന്ദിര, ലൈബ്രേറിയൻ ലത, അനിത, ഗ്രന്ഥ ശാല സെക്രട്ടറി വി. ആർ. പ്രകാശ്, ട്രഷറർ ആർ. ഓമനക്കുട്ടൻ, ബാലവേദി പ്രസിഡന്റ് ദേവനാരായണൻ, സെക്രട്ടറി ആര്യ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് സമ്മാനങ്ങൾ നൽകി.