navas-ns
ശൂരനാട് തെക്ക് പഞ്ചായത്തിലെ ബയോ ഫ്ലോക്ക് മത്സ്യ കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാജി ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ശൂരനാട് തെക്ക് പഞ്ചായത്തിൽ സുഭിക്ഷ കേരളം ബയോ ഫ്ലോക്ക് മത്സ്യകൃഷിയുടെ വിളവെടുത്തു. ശൂരനാട് തെക്ക് രണ്ടാം വാർഡിൽ കോയിക്കൽ ചന്തയ്ക്ക് സമീപം സജിമോന്റെ വസതിയിൽ നടന്ന വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാജി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം ബിനു രാജ്, ഫിഷറീസ് വകുപ്പ് ജീവനക്കാരായ തസ്നീമ ബീഗം, മേരിദാസൻ, രേഷ്മ രമേശ്, സിനി, എസ്.നവാസ് തുടങ്ങിയവർ പങ്കെടുത്തു.