തൊടിയൂർ: ത്രിതല പഞ്ചായത്തുകളിൽ അഞ്ചു വർഷം അംഗങ്ങളായിരുന്ന അറുപത് വയസ് പൂർത്തിയായ മുൻ ജനപ്രതിനിധികൾക്ക് പെൻഷൻ അനുവദിക്കണമെന്ന് സി.ആർ മഹേഷ് എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. ഇതിനായി സ്വകാര്യ ബിൽ അവതിരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൃദ്ധരും അവശരും വിധവകളുമായവരുൾപ്പടെ ആയിരക്കണിൽ മുൻ ത്രിതല പഞ്ചായത്തംഗങ്ങളും നഗരസഭ കോർപ്പറേഷൻ കൗൺസിലർമാരുമുണ്ടെന്ന് സി.ആർ.മഹേഷ് പറഞ്ഞു.

ഇത്തരം ഒരു ബിൽ നിയമസഭയിൽ അവതരിപ്പിച്ച സി.ആർ.മഹേഷ് എം.എൽ.എയെ മുൻ ഗ്രാമപഞ്ചായത്ത്

മെമ്പേഴ്‌സ് ആൻഡ് കൗൺസിലേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ ജനറൽ സെക്രട്ടി തൊടിയൂർ വിജയൻ അഭിനന്ദിച്ചു.