തഴവ: പുതിയകാവ് കേരഫെഡിൽ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ നടത്തുന്ന അനിശ്ചിത കാലസമരം ശക്തമായി. കേരഫെഡിന്റെ കരുനാഗപ്പള്ളി, കോഴിക്കോട് പ്ലാന്റുകളും സ്റ്റോക്ക് പോയിന്റ്, ഹെഡ് ഓഫീസ് ഉൾപ്പടെ എല്ലാ മേഖലകളും സമരത്തെ തുടർന്ന് ഇപ്പോൾ സ്തംഭനാവസ്ഥയിലാണ്. ശനിയാഴ്ച കരുനാഗപ്പള്ളി പ്ലാന്റിന് മുന്നിൽ നടന്ന സമരകേന്ദ്രം എ. എം. ആരിഫ് എം. പിയും സി.ആർ.മഹേഷ് എം.എൽ.എയും ഉൾപ്പടെയുള്ള നേതാക്കൾ സന്ദർശിച്ചു. ന്യായമായ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് നൽകാൻ മാനേജ്മെന്റ് തയ്യാറാകണമെന്ന് നേതാക്കൾ ആവിശ്യപ്പെട്ടു. കെ. രാജശേഖരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നൗഷാദ്, കെ. നാസർ, വി. രവികുമാർ, പി. ജി. വിജയകുമാർ എന്നിവർ സംസാരിച്ചു. ജെ. രവീന്ദ്രൻ സ്വാഗതവും എസ്. ഗോപകുമാർ നന്ദിയും പറഞ്ഞു.