ഓച്ചിറ: കേരളകോൺഗ്രസ് (എം) കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു. പാർട്ടി സെമി കേഡർ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. പാർട്ടിയിലേക്ക് പുതുതായി എത്തിയവർക്ക് യോഗത്തിൽ സ്വീകരണം നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് വൈ. അജയകുമാർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ സംഘടന വിശദീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാട് മുഖ്യ പ്രഭാഷണം നടത്തി. ഉഷാലയം ശിവരാജൻ, ജോർജ്ജ് വൈദ്യൻ, ഡി. ശ്രീനാഥ്, നദീറ, നൗഷാദ് കൊല്ലശ്ശേരിൽ, ജുഹുനു, ബിജു, മുജീബ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ സലാം അൽഹന സ്വാഗതവും അൻവർ പടന്നയിൽ നന്ദിയും പറഞ്ഞു.