al
പുത്തൂർ മാർക്കറ്റിന്റെ പുതിയ രൂപരേഖ തീരദേശ കോർപ്പറേഷൻ എം.ഡി ഷേക് പരീത് കെ.എൻ.ബാലഗോപലിന് മുൻപിൽ വിവരിക്കുന്നു

പുത്തൂർ: പുത്തൂർ മാർക്കറ്റിന്റെ മുഖഛായ മാറ്റുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. പുത്തൂർ വ്യാപാര ഭവനിൽ നടന്ന മാർക്കറ്റിന്റെ വികസന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2.56 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട് .തീരദേശ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. ഒരുമാസത്തിനുള്ളിൽ നവീകരണം അരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സുമാലാൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ടി. ഇന്ദുകുമാർ, ആർ.സത്യഭാമ, വി.രാധാകൃഷ്ണൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം എ.അജി, ജെ. രാമാനുജൻ, ഡി.എസ്.സുനിൽ, കോട്ടയ്ക്കൽ രാജപ്പൻ, എസ്.ശശികുമാർ, വ്യാപാരി സംഘടനാ ഭാരവാഹികളായ ഡി.മാമച്ചൻ, വസന്തകുമാർ കല്ലുംപുറം, ജെ.കെ.വിനോദ്കുമാർ, തീരദേശ കോർപ്പറേഷൻ എം.ഡി ഷേക് പരീത് എന്നിവർ സംസാരിച്ചു.