clappana
ക്ലാപ്പന കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഓഫീസ് നിർമ്മാണത്തിനായി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെവി സൂര്യകുമാർ നൽകിയ നാല് സെന്റ് ഭൂമിയുടെ രേഖകൾ എ.എെ.സി.സി സെക്രട്ടറി വിശ്വനാഥ് പെരുമാളും ഡി.സി.സി പ്രസിഡണ്ട് രാജേന്ദ്ര പ്രസാദും ചേർന്ന് ഏറ്റുവാങ്ങുന്നു

ഓച്ചിറ: ക്ലാപ്പന കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഓഫീസ് നിർമ്മാണത്തിനായി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. സൂര്യകുമാർ നൽകിയ നാല് സെന്റ് ഭൂമിയുടെ ആധാരം കൈമാറൽ ചടങ്ങ് എ.എെ.സി.സി സെക്രട്ടറി വിശ്വനാഥ് പെരുമാൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ. കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് രേഖകൾ ഏറ്റുവാങ്ങി. യു.ഡി.എഫ് ജില്ലാചെയർമാൻ കെ. സി. രാജൻ ആദ്യ സംഭാവന ഏറ്റുവാങ്ങി. ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദിനെയും കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ. ജി. രവിയെയും ഭൂമി നൽകിയ കെ. വി സൂര്യ കുമാറിനെയും ഭാര്യയെയും സി .ആർ. മഹേഷ് എം.എൽ.എ ആദരിച്ചു. ചടങ്ങിൽ തൊടിയൂർ രാമചന്ദ്രൻ, ആർ. രാജശേഖരൻ, എൽ. കെ ശ്രീദേവി, ബിന്ദു ജയൻ, ടി. തങ്കച്ചൻ, കെ. കെ. സുനിൽകുമാർ, എസ്.എം. ഇഖ്ബാൽ, യതീഷ്, ടി. എസ്. രാധാകൃഷ്ണൻ, ജി. ബിജു തുടങ്ങിയവർ പങ്കെടുത്തു. ജോർജ് സ്വാഗതവും ശ്രീകല നന്ദിയും രേഖപ്പെടുത്തി.