കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതത്തിൽ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി. ആശ്രയയിലെ മികച്ച പരിചരണത്തിലൂടെ മനോനില വീണ്ടെടുക്കാൻ കഴിഞ്ഞ സഹോദരങ്ങളായ സുഭാഷ് ബാബു, സന്തോഷ് കുമാർ, ജയ എന്നിവർ ഒന്നിച്ചാണ് ദിനാചരണ ചടങ്ങ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തത്. ഇവർ മൂവരും തഴവ സ്വദേശികളാണ്. മനോനില വീണ്ടെടുത്ത നൂറോളം പേർക്കൊപ്പം ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്, ഭാര്യ മിനി ജോസ്, അഡ്മിനിസ്ട്രേറ്റർ ഒ.ദിവാകരൻ, ജനറൽ സൂപ്രണ്ട് വർഗീസ് മാത്യു, മാനേജർ റെജിമോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി. മനോരോഗ വിദഗ്ധനായ ഡോ.പുരുഷോത്തമ ഭട്ട്, ഡോ.എം.എൽ.അജിത എന്നിവരുടെ നേതൃത്വത്തിലാണ് മനോരോഗ ചികിത്സയും പരിചരണവും നൽകുന്നത്.