ഓച്ചിറ: ചേന്നല്ലൂർ ഫാഷൻ ഹോംസിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. സി. ആർ. മഹേഷ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ, സുരേഷ് മാലുമേൽ, നീലികുളം സദാനന്ദൻ, നജീബ് മണ്ണേൽ, സുരേഷ് പാലക്കോട്, സന്തോഷ് സ്നേഹ, മെഹർഖാൻ ചേന്നല്ലൂർ, അയ്യാണിക്കൽ മജീദ്, ചവറ ഹരികുമാർ, അഹമ്മദ് ചേന്നല്ലൂർ, മധു കുന്നത്ത്, ഗീതാകുമാരി, ബി.എസ്. വിനോദ്, മനു ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രശസ്തമായ ബ്രാൻഡഡ് ടൈൽസ് കമ്പനികളുടെ 18,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ഡിസ്‌പ്ലേ ഷോറൂമിന്റേയും ഒരു ലക്ഷം ചതുരശ്രയടി സ്റ്റോക്ക് യാഡിന്റെയും ഉദ്ഘാടനം ഇതോടൊപ്പം നടന്നു.