കൊട്ടാരക്കര: വിലങ്ങറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി മഹോത്സത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സ്കന്ദഷഷ്ഠി മഹോത്സത്തിനുള്ള രജിസ്ട്രേഷന് തുടക്കമായി .കൂപ്പൺ വിതരണോദ്ഘാടനം ക്ഷേത്രോപദേശക സമിതി സെക്രട്ടറി ജി.സോമൻ പിള്ള ട്രഷറർ സി.അനിൽകുമാറിനു നൽകി നിർവഹിച്ചു. നിവേദ്യ വഴിപാടിന് ടെലഫോൺ മുഖേനയും ബുക്കുചെയ്യാം. ബന്ധപ്പെടേണ്ട നമ്പർ: 94495070232, 9605005412.