കൊല്ലം: കൊവിഡ് അതിജീവനത്തോടനുബന്ധിച്ച് കൊല്ലം ഗവ.മോഡൽ ബോയ്സ് ഹൈസ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും വയോജനങ്ങൾക്കും വസ്ത്രങ്ങളടങ്ങിയ നൂറ് കിറ്റുകൾ വിതരണം ചെയ്തു. അസിസ്റ്റന്റ് കളക്ടർ അരുൺ എസ്.നായർ പ്രഥമാദ്ധ്യാപകൻ ഡി. ശ്രീകുമാറിൽ നിന്ന് കിറ്റുകൾ ഏറ്റുവാങ്ങി. തേവള്ളി ഡിവിഷൻ കൗൺസിലർ ബി. ഷൈലജ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കമ്മിഷണർ ജി.ഡി. വിജയകുമാർ മുഖ്യസന്ദേശം നൽകി. സി.പി.ഒ എസ്.എസ്. അരുൺ പദ്ധതി വിശദീകരിച്ചു. എ.ഡി.എൻ.ഒ പി. അനിൽ കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ, പ്രിൻസിപ്പൽ സി.കെ. ഹരീഷ്, ഡ്രിൽ ഇൻസ്ട്രക്ടർമാർ എന്നിവർ പങ്കെടുത്തു. എ.സി.പി ഒ.എസ്. ശെൽവരാജൻ നന്ദി പറഞ്ഞു. ഏഴിനം വസ്ത്രങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. നൂറ് കിറ്റുകൾക്ക് രണ്ടു ലക്ഷത്തോളം രൂപ ചെലവായി. രണ്ടാം ലോക്ക്ഡൗൺ കാലത്ത് 133 കുടുംബങ്ങൾക്ക് ഒരു മാസത്തേക്ക് വേണ്ട ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകൾ യൂണിറ്റ് വിതരണം ചെയ്തിരുന്നു.