കൊല്ലം: കശുഅണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് കേന്ദ്ര തൊഴിൽ വകുപ്പ് സെക്രട്ടറിക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ് സെക്രട്ടറിക്കും ധനകാര്യ സേവന വകുപ്പ് സെക്രട്ടറിക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ ധനകാര്യ മന്ത്രാലയം അറിയിച്ചു. കശുഅണ്ടി മേഖലയിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം വേണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്ക് ഓഫീസ് മെമ്മോറണ്ടം പ്രകാരം നിർദ്ദേശം നൽകിയത്. ധനകാര്യ മന്ത്രാലയത്തിന്റെ കോമ്പിറ്റെന്റ് അതോറിട്ടിയുടെ അംഗീകാരത്തോടെയാണ് ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചതെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു.