ഓടനാവട്ടം: വെളിയം മേഖലയിലെ മികച്ച ക്ഷീര കർഷകൻ ശ്രീകുമാർ, ആതുര സേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഡോ. ഉണ്ണിപ്പിള്ള, പൂർവ സൈനികനും മികച്ച കർഷകനുമായ രമേശൻ നായർ എന്നിവരെ ബി.ജെ.പി വെളിയം മേഖലാ കമ്മിറ്റി ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബി .ബി. ഗോപകുമാർ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ. ആർ. രാധാകൃഷ്ണൻ മുഖ്യ പ്രസംഗം നടത്തി. മേഖലാ പ്രസിഡന്റ് സുധാകരൻ പരുത്തിയിറ, സെക്രട്ടറി മാവിള മുരളി, അജിത് ചാലൂർകോണം, അണ്ടൂർ രാധാകൃഷ്ണൻ, ബിൻസി മാലയിൽ തുടങ്ങിയവർ സംസാരിച്ചു.