pipe
പൈപ്പ് പൊട്ടി തകർന്ന കുറ്റവിള കോളനി റോഡ്

കൊട്ടാരക്കര: പൈപ്പ് ലൈൻ പൊട്ടി നീലേശ്വരം കുറ്റിവിള കോളനി റോഡ് തകർന്നു. കഴിഞ്ഞ പതിനേഴ് ദിവസമായി പൈപ്പ് പൊട്ടിയൊഴുകിയിട്ടും ബന്ധപ്പെട്ടവർ പൈപ്പ് നന്നാക്കാനും ജലവിതരണം നടത്താനും തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു. പിണറ്റിൻമൂട് പമ്പ് ഹൗസിൽ നിന്ന് കുറ്റിവിള കോളനിയിലേക്ക് ശുദ്ധജലമെത്തിക്കാനായി സ്ഥാപിച്ച പൈപ്പുകളാണ് പൊട്ടി ഒഴുകാൻ ആരംഭിച്ചത്. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്ന് വാട്ടർ അതോറിറ്റി അധികൃതർ കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയെങ്കിലും പൈപ്പ് ശരിയാക്കാതെ തിരികെ പോയതാണെന്ന് പ്രദേശത്തുള്ളവർ പറയുന്നു. എത്രയും വേഗം പൊട്ടിയൊഴുകുന്ന പൈപ്പ് അറ്റകുറ്റപ്പണി നടത്തി കോളനിയിലെ ജലവിതരണം പുനസ്ഥാപിക്കണമെന്നും തകർന്ന കോളനി റോഡ് സഞ്ചാരയോഗ്യക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.