navas-ns
കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: മുട്ടിൽ മരം മുറി കേസിലെ പ്രതികളെ സംരക്ഷിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതീകാത്മക സമരം സംഘടിപ്പിച്ചു. കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ നട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി വൈ.ഷാജഹാൻ, കോൺഗ്രസ്‌ നേതാക്കളായ എബി പാപ്പച്ചൻ, ജോൺസൺ വൈദ്യൻ, വർഗീസ് തരകൻ, തെന്നൂർ സോമൻ , തങ്കച്ചൻ ജോർജ്, രാജീ രാമചന്ദ്രൻ, ഷീബാ സിജു, ജോസ് വടക്കിടം, ഉണ്ണി പ്രാർത്ഥന, ശിവശങ്കരപിള്ള, തടത്തിൽ സലീം, ജലാധരൻ പിള്ള, ബാബുപുല്ലാട്ട് തുടങ്ങിയവർ സംസാരിച്ചു.