pho
ശ്രീസത്യസായി സേവ സംഘടന പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ സൗജന്യമായി നൽകിയ ഓക്സിജൻ പ്ലാൻറിൻെറ പ്രവർത്തനോദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നില വിളക്ക് കൊളുത്തി നിർവഹിക്കുന്നു.പി.എസ്.സുപാൽ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം തുടങ്ങിയവർ സമീപം.

പുനലൂർ: ആതുരസേവന രംഗത്ത് അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന പുനലൂർ ഗവ.താലൂക്ക് ആശുപത്രി കേരളത്തിന് മാതൃകയാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ശ്രീസത്യസായി സേവ സംഘടന അഖിലേന്ത്യാ ട്രൈബൽ വികസന പദ്ധതിയുടെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ സൗജന്യമായി നൽകിയ ഓക്സിജൻ പ്ലാന്റി​ന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലോക മാനസിക ആരോഗ്യദിനാചരണത്തിന്റെ ഭാഗമായി ആശുപത്രിയിൽ ആരംഭിച്ച രോഗി സൗഹൃദ കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണിക്കൃഷ്ണൻ, കാഷ്യു കോർപ്പറേഷൻ മുൻ ചെയർമാൻ എസ്.ജയമോഹൻ, നഗരസഭ മുൻ ചെയർമാൻ എം.എ.രാജഗോപാൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.എ.അനസ്, വസന്ത രഞ്ജൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.ഷാഹിർഷ, ശ്രീ സത്യസായിസേവ സംഘടന ജില്ല പ്രസിഡന്റ് കെ.ജി.രാജീവൻ, കെ.ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ടിന് മന്ത്രി പുരസ്കാരം നൽകി ആദരിച്ചു.