കൊല്ലം: ജില്ലയിലെ പുനലൂർ ഗവ. പോളിടെക്നിക്ക്, എഴുകോൺ ഗവ. പോളിടെക്നിക്ക്, കൊട്ടിയം എസ്.എൻ പോളിടെക്നിക് എന്നിവിടങ്ങളിൽ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് രജിസ്റ്റർ ചെയ്തവരുടെ സ്പോട്ട് അഡ്മിഷൻ 12, 13 തീയതികളിൽ പുനലൂർ പോളിയിൽ നടക്കും. 12ന് രാവിലെ 9 മുതൽ 10 വരെ എസ്.ടി, ധീവര, കുടുംബി, പിന്നക്ക ക്രിസ്ത്യൻ, കുശവ, ഭിന്നശേഷി വിഭാഗം, ടെക്നിക്കൽ ഹൈസ്കൂൾ, എച്ച്.എസ്.ഇ വിഭാഗങ്ങളിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും 12 മുതൽ ഒന്നു വരെ 12,000 റാങ്ക് വരെയുള്ളവർക്കും പങ്കെടുക്കാം. 13ന് രാവിലെ 9 മുതൽ 10 വരെ 20,000 റാങ്ക് വരെയുള്ളവർക്കും 12 മുതൽ ഒന്നു വരെ 20,001 മുതൽ 30,000 റാങ്ക് വരെയുള്ളവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അസൽ സർട്ടിഫിക്കറ്റുകൾ / അഡ്മിഷൻ സ്ലിപ്പ്, ഫീസ് എന്നിവ കൊണ്ടുവരണം. വരുമാനം ഒരു ലക്ഷത്തിൽ താഴെയുള്ളവർ അഡ്മിഷൻ സമയത്ത് ഫീസിനത്തിൽ 1000 രൂപയും പി.ടി.എ ഫണ്ടും ഒരു ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ 3780 രൂപയും പി.ടി.എ ഫണ്ടും അടയ്ക്കണം. പി.ടി.എ ഫണ്ട് ഒഴികെയുള്ള തുക ഓൺലൈനായി അടയ്ക്കണം.