health
കുട്ടി​കൾക്കുള്ള പ്രതി​രോധ വാക്സി​ൻ വി​തരണം പടിഞ്ഞാറേകല്ലട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ നിർവഹിക്കുന്നു

പടിഞ്ഞാറെ കല്ലട: കുട്ടികൾക്കുള്ള ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ വിതരണവും ഓക്സിജൻ പാർലറിന്റെ ഉദ്ഘാടനവും പടിഞ്ഞാറേകല്ലട കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ ലഭിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. സുധ അദ്ധ്യക്ഷയായി​. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.സുധീർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക കുമാരി, ബ്ലോക്ക് പഞ്ചായത്തംഗം വി. രതീഷ്, പഞ്ചായത്തംഗങ്ങളായ എൻ.ശിവാനന്ദൻ, സുനിതാദാസ്, ശിവരാജൻ, ലീലാകുമാരി, ഓമനക്കുട്ടൻ പിള്ള, വൈ.എ. സമദ് എന്നിവർ സംസാരി​ച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അമൃത് എസ്.വിഷ്ണു സ്വാഗതവും ഡോ. കേശവ് നന്ദിയും പറഞ്ഞു.