കൊല്ലം : കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 13ന് വൈകിട്ട് 6.15 ന് മേൽശാന്തി കുട്ടൻ പോറ്റിയുടെ കാർമ്മികത്വത്തിൽ പൂജവെയ്ക്കും. 15ന് രാവിലെ 8.10 മുതൽ എസ്.എൻ കോളേജ് സംസ്കൃത വിഭാഗം മുൻ മേധാവി ഡോ. കെ.വി. താര രാജേന്ദ്രൻ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും. വിദ്യാരാജഗോപാലമന്ത്രാർച്ചനയിൽ പങ്കെടുക്കാൻ ആഗ്രഹിയ്ക്കുന്നവർ മുൻകൂട്ടി പേരും നക്ഷത്രവും നൽകി രസീത് വാങ്ങേണ്ടതാണെന്ന് ജനറൽ സെക്രട്ടറി ആമ്പാടി ജഗന്നാഥ് അറിയിച്ചു.