പടിഞ്ഞാറേകല്ലട: കോൺഗ്രസ് പടിഞ്ഞാറേകല്ലട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാരാളിമുക്ക് സമതാ കോളേജിൽ നടന്ന ചടങ്ങിൽ കൊല്ലം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദിന് സ്വീകരണം നൽകി. ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാധവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കാരുവള്ളിൽ ശശി, ദിനകർ കോട്ടക്കുഴി, കല്ലട ഗിരീഷ്, വൈ. ഷാജഹാൻ എന്നിവർ പങ്കെടുത്തു. അജിത് ചാപ്രായിൽ സ്വാഗതവും രാജപ്പൻ പിള്ള നന്ദിയും പറഞ്ഞു.