pho
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ തണ്ണിവളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞ കണ്ടെയ്നർ ലോറി

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ നിയന്ത്രണം വിട്ട് കണ്ടെയ്നർ ലോറി മറിഞ്ഞ് ലോറി ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 4ന് ദേശീയ പാതയിലെ വെള്ളിമലക്ക് സമീപത്തെ തണ്ണിവളവിലായിരുന്നു അപകടം. തൂത്തുക്കുടിയിൽ നിന്ന് ആലപ്പുഴയിലേക്ക് തറയിൽ വിരിക്കുന്ന മാറ്റ് കയറ്റിയെത്തിയതായിരുന്നു കണ്ടെയ്നർ ലോറി. കൊടും വളവിൽ എത്തിയപ്പോൾ വളവ് തിരിയാത്തതിനെ തുടർന്ന് കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് പാതയോരത്ത് മറിയുകയായിരുന്നുവെന്ന് സമീപ വാസികൾ പറഞ്ഞു. വൈകിട്ടോടെ മറ്റൊരു കണ്ടെയ്നർ ലോറിയിൽ സാധനങ്ങൾ കയറ്റിയ ശേഷം ചെയിൻ ബ്ലോക്ക് ഉപയോഗിച്ച് ലോറി ഉയർത്തി. കൊടും വളവിൽ അപകട സൂചന ബോർഡ് സ്ഥാപിക്കാത്തതുകൊണ്ട് ഇവിടെ വാഹനാപകടം പതിവാണ്.