കൊട്ടിയം: ചെറുകഥാ സാഹിത്യകാരനായിരുന്ന മേപ്പൻകോട് വിദ്യാധരന്റെ പേരിൽ ജന്മനാടായ വട്ടവിളയിൽ മേപ്പൻകോട് വിദ്യാധരൻ സ്മാരക ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചു. നെടുമ്പന പഞ്ചായത്തംഗം കെ. ഉണ്ണിക്കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. വി.എം. പ്രേം ഷാജ് അദ്ധ്യക്ഷത വഹിച്ചു. മണിദാസ് അക്ഷരകേരളം പുസ്തക പരിചയം നടത്തി. സുമംഗല ടീച്ചർ, ടി. ജയകുമാർ, എം. രാധാകൃഷ്ണൻ, സൂരജ്, മുഹമ്മദ് നൈബ്, സരിത, മാരിയപ്പൻ, അഭിരാം, പുനലൂർ സജീവ്, ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു.
വി. മധു സെക്രട്ടറിയായും ഗോപകുമാർ പ്രസിഡന്റായും പതിനേഴംഗ കമ്മിറ്റി നിലവിൽ വന്നു. വി.എം. പ്രവീണയാണ് ലൈബ്രേറിയൻ. മേപ്പൻകോടിന്റെ അദ്ധ്യപകനായിരുന്ന പള്ളിമൺ വേലുപിള്ളയുടെ സ്മരണാർത്ഥം മകൾ യശോധര ഗ്രന്ഥസമാഹരണത്തിനായി ഏർപ്പെടുത്തിയ ധനസഹായം സെക്രട്ടറി ഏറ്റുവാങ്ങി.
സി.കെ. പ്രദീപ് സ്വാഗതവും വി.എം. പ്രസീത നന്ദിയും പറഞ്ഞു.