cx
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് ലഭിച്ച വിദ്യാർത്ഥികളെ എസ്.എൻ.ഡി.പി കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ ആദരിയ്ക്കുന്നു.

തഴവ: എസ്.എൻ.ഡി.പി യോഗം കുറുങ്ങപ്പള്ളി - കടത്തൂർ 396-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ശാഖാ പ്രസിഡന്റ് വി.ദിലീപ് അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.ജെ. പ്രസേനൻ, ഗ്രാമ പഞ്ചായത്തംഗം രാജി ഗോപൻ, ജനമൈത്രി പൊലീസ് സബ് ഇൻസ്പെക്ടർ ഉത്തരക്കുട്ടൻ, വനിതാ യൂണിയൻ വൈസ് പ്രസിഡന്റ് സ്മിത രമണൻ, മുൻ ഗ്രാമ പഞ്ചായത്തംഗം പി.പ്രസന്നൻ, അശോകൻ ഐശ്വര്യ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഉദയൻ ഉദയപുരി സ്വാഗതവും രാമചന്ദ്രൻ തെങ്ങുംതറ നന്ദിയും പറഞ്ഞു.