ഓ​യൂർ: ക​ഥ​ക​ളി ആ​ചാ​ര്യൻ ഓ​യൂർ കൊ​ച്ചു ഗോ​വി​ന്ദ​പ്പി​ള്ള ആ​ശാൻ സ്​മാ​ര​ക സാം​സ്​കാ​രി​ക ക​ലാ കേ​ന്ദ്ര​ത്തിൽ വി​ജ​യ​ദ​ശ​മി ദി​ന​മാ​യ വെ​ള്ളി​യാ​ഴ്​ച്ച വി​ദ്യാ​രം​ഭം ന​ട​ക്കും. രാ​വി​ലെ 7നും 8.15നും മദ്ധ്യേ പ്ര​സി​ദ്ധ ക​ഥ​ക​ളി ക​ലാ​കാ​രൻ​മാ​രാ​യ ക​ലാ​മ​ണ്ഡ​ലം ഓ​യൂർ ര​തീ​ശൻ, ക​ലാ​മ​ണ്ഡ​ലം ഓ​യൂർ രാ​മ​ച​ന്ദ്രൻ എ​ന്നി​വർ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തും. ര​ക്ഷാ​കർ​ത്താ​ക്കൾ​ക്ക് 13​ന് വൈ​കി​ട്ട് 5 വ​രെ കു​ട്ടി​ക​ളു​ടെ പേ​ര് ര​ജി​സ്​ട്രർ ചെ​യ്യാം. വി​വ​ര​ങ്ങൾ​ക്ക്‌ : 9446850471.