പുനലൂർ: തെന്മല കഴുതുരുട്ടിയിലുള്ള ഹാരിസൺ മലയാളം ലിമിറ്റഡ് ഈസ് ഫീൽഡ് ആർ.എസ്.എസ് റബർ ഫാക്ടറിയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.
ഹാരിസൺ മലയാളം സി.ഇ.ഒ ചെറിയാൻ എം. ജോർജ് ചടങ്ങിൽ അദ്ധ്യക്ഷനായി. ഹാരിസൺ മലയാളം റബർ ബിസിനസ് ഹെഡ് ബിജു പണിക്കർ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ യന്ത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മം പി.എസ്. സുപാൽ എം.എൽ.എ , ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസും ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ മുൻ മന്ത്രി കെ. രാജു, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ, ബി.എം.എസ് നേതാവ് മാമ്പഴത്തറ സലിം , എ.ഐ.ടി.യു.സി സെക്രട്ടറി നവമണി, ഐ.എൻ.ടി.യു.സി സെക്രട്ടറി തോമസ് മൈക്കിൾ , ലാലാജി ബാബു, ബ്ലോക്ക് മെമ്പർ ലേഖ പഞ്ചായത്ത് മെമ്പറുമാരായ ശാന്തകുമാരി, മിനി പോൾ രാജ്, ജയരാജ്, എസ്റ്റേറ്റ് യൂണിയൻ നേതാക്കൾ, കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഈസ് ഫീൽഡ് എസ്‌റ്റേറ്റ് മാനേജർ ജേക്കബ് തരകൻ നന്ദി പറഞ്ഞു.