x-c
ജനശ്രീ സുസ്ഥിര വികസന മിഷൻ്റെ വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ ഗാന്ധിജീവചരിത്ര ചിത്രപ്രദർശനം എഐ.സി.സി.ജനറൽ സെക്രട്ടറി

തഴവ: ജനശ്രീ സുസ്ഥിര വികസന മിഷന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗാന്ധി ജീവചരിത്ര ചിത്രപ്രദർശനം എ.ഐ.സി.സി ജനറൽ സെക്രട്ടറി വിശ്വനാഥൻ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് മുഖ്യാതിഥിയായി. ജനശ്രീ ബ്ലോക്ക് യൂണിയൻ പ്രസിഡന്റ് എൻ. രാജു അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി സൂരജ് രവി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നീലി കുളം സദാനന്ദൻ, ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ സുമൻജിത്ത് മിഷ, ഗ്രാമപഞ്ചായത്തംഗം യൂസഫ് കുഞ്ഞ് എന്നിവർ സംസാരിച്ചു.