കൊല്ലം: അശോക് ബി. കടവൂരിന്റെ ആദ്ധ്യാത്മിക ലേഖന സമാഹാരമായ 'ജ്ഞാനപ്രദീപം' പ്രകാശനം പത്തനംതിട്ട ശാന്താനന്ദ മഠം ഋഷിജ്ഞാന സാധനാലയത്തിലെ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ നിർവഹിച്ചു. കുണ്ടറ ആശുപത്രിമുക്ക് വേണൂസ് ധ്യാന ലീലാശ്രമത്തിൽ നടന്ന ചടങ്ങിൽ കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. അഖില ഭാരത ഭാഗവത സത്രസമിതി പ്രസിഡന്റ് എസ്. നാരായണസ്വാമി ദീപോജ്വലനവും ഉദ്ഘാടനവും നിർവഹിച്ചു. ആർഷ സംസ്കാര ഭാരതി ജില്ലാ രക്ഷാധികാരി കെ. ജയചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.
തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുന്നാൾ ഗൗരീലക്ഷ്മീഭായി തമ്പുരാട്ടി, ഡോ. വിശ്വനാഥക്കുറുപ്പ്, പുസ്തക പ്രസാധകരായ സുരേഷ് ജി.കുമാർ, രമണി ബി.കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. കുരുതികാമൻക്ഷേത്ര ഗീതാ - നാരായണീയ സമിതി ആചാര്യൻ ജി.ഓമനക്കുട്ടൻ പിള്ള, വേണൂസ് ധ്യാന ലീലാശ്രമം ആചാര്യൻ വേണുജി, ദിവാകരൻ പിള്ള കൊട്ടാരക്കര, ശ്രീജിത്ത് കൊട്ടാരക്കര, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ചെയർപെഴ്സൺ സുശീലാ വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഭാഗവതാചാര്യൻ അഭിലാഷ് കീഴൂട്ട് നന്ദി പറഞ്ഞു.