amrit
പുതിയകാവ് -ചക്കുവള്ളി റോഡിൽ അരമത്തുമഠം ജംഗ്ഷന് സമീപം അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ച അമൃത് റീജൻസിയുടെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിക്കുന്നു

തൊടിയൂർ: പുതിയകാവ് -ചക്കുവള്ളി റോഡിൽ അരമത്തുമഠം ജംഗ്ഷന് സമീപം അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ച അമൃത് റീജൻസിയുടെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. ബാൻങ്കറ്റ് ഹാൾ കെ. സോമപ്രസാദ് എം.പിയും റെസ്റ്റോറന്റ് സി.ആർ. മഹേഷ് എം.എൽ.എയും ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ, പി.ആർ. വസന്തൻ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ജി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, തൊടിയൂർ രാമചന്ദ്രൻ, പി.കെ. ബാലചന്ദ്രൻ, അനിൽ എസ്. കല്ലേലിഭാഗം, ബിന്ദു രാമചന്ദ്രൻ, വി. സദാശിവൻ, തൊടിയൂർ താഹ, തൊടിയൂർ വിജയൻ, സ്വാമി ശങ്കർ അമൃതാനന്ദപുരി, സോമരാജൻ, എൻ.വി. അയ്യപ്പൻപിള്ള, ജെ. അബ്ദുൽ വാഹിദ്, ഫാ. സി.പി. ബിജോയ്, ടി. രാജീവ്, സലിം മണ്ണേൽ, മാലുമേൽ സുരേഷ്, മാനേജിംഗ് പാർട്‌ണർ എസ്. മോഹനൻ, പാർട്‌ണർ പി.എസ്. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
ഫോർ സ്റ്റാർ ഹോട്ടലായ അമൃത് റീജൻസിയിൽ ബാൻങ്കറ്റ് ഹാൾ, റെസറ്റോറന്റ്, ഇവന്റുകൾ നടത്താനുള്ള പ്രത്യേക സൗകര്യങ്ങൾ, കോഫീ ഷോപ്പ്, കോൺഫറൻസ് ഹാൾ, ബോർഡ് റൂം, ലൈബ്രറി, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവ ലഭ്യമാണ്.