പുനലൂർ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷന്റെ (ബി.കെ.എം.യു - എ.ഐ.ടി.യു.സി) ജില്ല പ്രവർത്തന ഫണ്ട് സി.പി.ഐ ദേശിയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിൽ പുനലൂരിൽ ഏറ്റുവാങ്ങി. ജില്ല പ്രസിഡന്റ് കെ.എൻ.വാസവൻ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി എ.മുസ്തഫ, മുൻ മന്ത്രി കെ.രാജു, ജില്ലാ പഞ്ചായത്തംഗം കെ.അനിൽകുമാർ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.സലീം, മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ്, ജോബോയ് പേരെര, കെ.രാധാകൃഷ്ണൻ, ജെ.ഡേവിഡ്, കെ.രാജശേഖരൻ, പി.ബി.അനിൽമോൻ, എസ്.ദിലീപ് തുടങ്ങിയവർ സംസാരിച്ചു.