ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായത്തിൽ ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റസ്റ്റിന്റെ ഒഴിവിലേക്ക് നിശ്ചിത യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 26ന് വൈകിട്ട് 3മണി. യോഗ്യത ഡിപ്ലോമ ഇൻ കൊമേഴ്സൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ ബിരുദവും ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനും. പ്രായപരിധി 2021 ജനുവരി 1ന് 18നും 30നും ഇടയിൽ. പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ്.