കൊല്ലം: നഗരകേന്ദ്രത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ചിന്നക്കടയിലെ എസ്.എം.പി പാലസ് വളപ്പിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടി. പ്ലാസ്റ്റിക്ക് കവറിൽ സൂക്ഷിച്ച നിലയിൽ എസ്.എം.പി പാലസിന്റെ പാർക്കിംഗ് ഷെഡിൽ മറച്ചുവച്ച രീതിയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അധികം പഴക്കമില്ലാത്ത കഞ്ചാവ് സമീപദിവസങ്ങളിൽ എത്തിച്ച് മൊത്തവില്പനയ്ക്കായി സൂക്ഷിച്ചതാവാമെന്നാണ് കരുതുന്നത്. ഒരുമാസം മുൻപ് കൊല്ലം അസി. എക്‌സൈസ് കമ്മിഷണർ വി. റോബർട്ടിന്റെ നേതൃത്വത്തിൽ കൊല്ലം എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയുമായി ചേർന്ന് ഈപ്രദേശങ്ങളിൽ സംയുക്തപരിശോധന നടത്തിയിരുന്നു.
റെയിൽവേ മേൽപ്പാല സമീപപ്രദേശങ്ങൾ, ചീന കൊട്ടാരം, ഒഴിഞ്ഞുകിടക്കുന്ന റെയിൽവേ പുറംപോക്ക്, ആശ്രാമം അഡ്വഞ്ചർ പാർക്ക്, കൊല്ലം ബീച്ച് എന്നിവിടങ്ങളിൽ ശക്തമായ ഷാഡോ എക്സൈസ് നിരീക്ഷണവും മറ്റ് വകുപ്പുകളെ ഉൾപ്പെടുത്തി സംയുക്ത പരിശോധനയും തുടരുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി. സുരേഷ് അറിയിച്ചു. കൊല്ലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ബി. ഉണ്ണിക്കൃഷ്ണപിള്ള, സുരേഷ് കുമാ