കരുനാഗപ്പള്ളി: കെ. എസ്. ആർ. ടി. സി കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് നടത്തിയിരുന്ന ബസ് സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എ. ഐ .വൈ .എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി എ.ടി. ഓഫീസ് ഉപരോധിച്ചു. കൊവിഡിനെ തുടർന്നാണ് ഉൾപ്രദേശങ്ങളിലേക്കുള്ള സർവീസുകൾ നിറുത്തി വെച്ചത്. ഉപരോധ സമരം ജഗത് ജീവൻലാലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. എസ് .വിഷ്ണു അദ്ധ്യക്ഷനായി. യോഗത്തിൽ സെക്രട്ടറി ആർ.ശരവണൻ, യു.കണ്ണൻ, അനീഷ് ദേവരാജ് നഗരസഭാ കൗൺസിലർ മഹേഷ് ജയരാജ് ,ഷിഹാൻ ബഷി എന്നിവർ പ്രസംഗിച്ചു. സർവീസുകൾ പുനരാരംഭിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരത്തിൽ നിന്ന് പ്രവർത്തകർ പിന്മാറി.