കരുനാഗപ്പള്ളി: ലോക തപാൽ ദിനവും ദേശീയ തപാൽ ദിനവും വ്യത്യസ്തമായി ആചരിച്ച് മാതൃക തീർക്കുകയാണ് ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ. 38 വർഷത്തോളം പോസ്റ്റുമാനായി സേവനമനുഷ്ടിച്ച് വിരമിച്ച പോസ്റ്റുമാൻ ആർ.സോമനെ സി.ആർ.മഹേഷ് എം.എൽ.എ ആദരിച്ചു. വരും ദിവസങ്ങളിൽ 'സ്നേഹപൂർവം ടീച്ചറമ്മയ്ക്ക്'എന്ന പേരിൽ ക്ലാസ് അദ്ധ്യാപകർക്ക് കത്തുകൾ അയക്കും. മാനേജർ മായാ ശ്രീകുമാർ, എച്ച് .എം .മുർഷിദ് ചിങ്ങോലിൽ, പി .ടി. എ പ്രസിഡന്റ് ലാൽജി പ്രസാദ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ സിറിൾ മാത്യു, ഗംഗാറാം കണ്ണമ്പള്ളി, കോ-ഓർഡിനേറ്റർ സുധീർ ഗുരുകുലം, അദ്ധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.