കരുനാഗപ്പള്ളി: കോൺഗ്രസ് കരുനാഗപ്പള്ളി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ഇന്ത്യയിലെ കർഷക സമരത്തെ ചോരയിൽ മുക്കി കൊല്ലാനുള്ള ബി.ജെ.പി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചാണ് നിൽപ്പ് സമരം സംഘടിപ്പിച്ചത്. സമരം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.ജയകുമാർ അദ്ധ്യക്ഷനായി. ആർ.രാജശേഖരൻ, എൽ.കെ. ശ്രീദേവി ,ജി. അൻസാർ , മഞ്ചു കുട്ടൻ, ബിനോയ് കരുമ്പാലിൽ ,മുഹമ്മദ് ഹുസൈൻ ,മാര്യത്ത് ,സോമരാജൻ ,ജയദേവൻ ,ഗോപിനാഥപണിക്കർ ,സന്തോഷ് ബാബു ,കുന്നേൽ രാജേന്ദ്രൻ, രതീഷ് പട്ടശ്ശേരി , രാമചന്ദ്രൻ ,ശ്രീകുമാർ പുനൂർ ,സബീർ ,ഉണ്ണി ചക്കാലയിൽ ,രമേശൻ കോമരേത്ത് ,നദീറ കാട്ടിൽ ,ഹാരീസ് ,കബീർ ,മുരളി ,മോളി തുടങ്ങിയവർ സംസാരിച്ചു.