തഴവ: നിർമ്മാണത്തൊഴിലാളി യൂണിയൻ (സി .ഐ. ടി. യു ) കുലശേഖരപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ. എസ് .ഐ കോർപ്പറേഷൻ ബ്രാഞ്ച് ഓഫീസ് പടിക്കൽ നടത്തിയ കൂട്ട ധർണ സി .ഐ .ടി. യു കൊല്ലം ജില്ലാ സെക്രട്ടറി എസ് .ജയമോഹൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ പെൻഷൻ ബാദ്ധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കുക, നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കുക,സ്വകാര്യവത്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ സംഘടിപ്പിച്ചത്. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ആർ. സുഗതൻ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ആർ.ഗോപി , പി. ഉണ്ണി, സുജിത്, പ്രസന്ന ദേവദാസ് , അബദ്പാഷ എന്നിവർ സംസാരിച്ചു.