കൊട്ടാരക്കര : ബിരുദ പരീക്ഷകളിൽ റാങ്ക് നേടിയ കൊട്ടാരക്കര എൻ.എസ്.എസ് ആർട്സ് കോളേജിലെ വിദ്യാർത്ഥി പ്രതിഭകളെ എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ അനുമോദിച്ചു. യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.അനിൽകുമാർ, പ്രിൻസിപ്പൽ ഡോ.ഗോപിമോഹൻ, പി.രാധാകൃഷ്ണൻ, പി.രാജഗോപാൽ എന്നിവർ പങ്കെടുത്തു. ബി.എ. ഇംഗ്ളീഷ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ കാവ്യ മുരളിയ്ക്കും ബികോമിന് പത്താം റാങ്ക് നേടിയ സുജിതയ്ക്കുമായിരുന്നു അനുമോദനം.