പുത്തൂർ: ചെറുപൊയ്ക 650ാം നമ്പർ ശ്രീരാമചന്ദ്രവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷികാഘോഷം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി.ഗോപിനാഥൻ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് കെ.പ്രദീപ് കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.സുരേഷ് കുമാർ, ബി.ബൈജുകുമാർ, ശശിധരൻ പിള്ള, ബി.ബിജുകുമാർ, കൃഷ്ണൻകുട്ടി നായർ, രാഖി മനോജ്, സിന്ധു പ്രേം എന്നിവർ സംസാരിച്ചു. വിവിധ സ്കോളർഷിപ്പുകളും എൻഡോവ്മെന്റുകളും ചടങ്ങിൽ വിതരണം ചെയ്തു.