photo
സി.പി.എം കോട്ടാത്തല മരുതൂർ (കുറവൻചിറ) ബ്രാഞ്ച് സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺബാബു ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: സി.പി.എം നെടുവത്തൂർ ഏരിയ കമ്മിറ്റിയിലെ തേവലപ്പുറം ലോക്കൽ കമ്മിറ്റിയിൽപ്പെട്ട കോട്ടാത്തല മരുതൂർ (കുറവൻചിറ) ബ്രാഞ്ച് സമ്മേളനം ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായ എസ്.ആർ.അരുൺബാബു ഉദ്ഘാടനം ചെയ്തു. എസ്.സുരേഷ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എൽ.അമൽരാജ്, ലോക്കൽ കമ്മിറ്റിയംഗങ്ങളായ ബി.എസ്.ഗോപകുമാർ, എസ്.ശശികുമാർ എന്നിവർ സംസാരിച്ചു. ആ‌ർ.ശ്രീരാജ് രക്തസാക്ഷിപ്രമേയവും ബിൻസി അഭിരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി കോട്ടാത്തല ശ്രീകുമാറിനെ തിരഞ്ഞെടുത്തു. വിവിധ പാർട്ടികളിൽ പ്രവ‌ർത്തിച്ചിരുന്ന അശോകൻ, സത്യൻ, സരുൺ ചന്ദ്രൻ എന്നിവരെ പതാക നൽകി സി.പി.എമ്മിലേക്ക് സ്വീകരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ചിത്ര പ്രദർശനം എസ്.ആർ.അരുൺബാബു ഉദ്ഘാടനം ചെയ്തു. കർഷക പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.