al
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പുത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൂരിൽ നടന്ന മൗനസമരം

പുത്തൂർ: ഉത്തർപ്രദേശിൽ കർഷകരെ വാഹനം ഇടിച്ചു കൊന്ന കേസിൽ ഗൂഢാലോചന നടത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പുത്തൂർ മണ്ഡലം കമ്മിറ്റി പുത്തൂരിൽ മൗനസമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബി. രാജേന്ദ്രൻ നായർ സമരം ഉദ്ഘടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ബിനു ചൂണ്ടാലിൽ അദ്ധ്യക്ഷനായി. സൗപർണിക രാധാകൃഷ്ണപിള്ള, സന്തോഷ് കുളങ്ങര, കെ.പി. ബാബു, വൈ. ജോർജ്കുട്ടി തടങ്ങിയവർ നേതൃത്വം നൽകി.