കൊല്ലം :തൃക്കടവൂർ ഭാഗത്തെ ജനങ്ങൾ നേരിടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും, ജനപ്രതിനിധികളും, കോർപ്പറേഷൻ ഭരണകൂടവും കുടിവെള്ള പ്രശ്ന വിഷയം ഗൗരവകരമായി കാണണമെന്നും എഐസിസി അംഗവും കോൺഗ്രസ് നേതാവുമായ അഡ്വ. ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, മുട്ടത്തുമൂല പമ്പ് ഹൗസ് പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും യൂത്ത് കോൺഗ്രസ് കടവൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സികെപി ജംഗ്ഷനിൽ നിന്നും മുട്ടത്തുമൂല പമ്പ് ഹൗസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും തുടർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിൽ യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിന്ദുകൃഷ്ണ.
യൂത്ത് കോൺഗ്രസ് തൃക്കടവൂർ കടവൂർ ഡിവിഷൻ പ്രസിഡൻ്റ് പ്രണവ് അദ്ധ്യക്ഷത വഹിച്ചു. ദേവിപ്രഭ, രാജി, രാഹുൽ ജയകുമാർ, അനുരാജ്, ഷാരു, ലിജോ,രാധാകൃഷ്ണൻ, ഡാർവിൻ, മനു മഹേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ആക്ഷൻ കൗൺസിൽ ഭാരവാഹികൾ - ഹരിദാസൻ (ചെയർമാൻ), ആൻ്റണി ജയിംസ് (വൈസ് ചെയർമാൻ), ദിജോ ദിവാകരൻ (കൺവീനർ), മേരി ചാർളി, വേണു ആചാരി (ജോയിൻ്റ് കൺവീനർമാർ).